നിലന്പൂർ: ശങ്കരാചാര്യർ രചിച്ച "സൗന്ദര്യലഹരി' എന്ന സംസ്കൃതകൃതിയുടെ മലയാളപരിഭാഷ ആര്യാടൻ ഷൗക്കത്ത് എംഎൽഎ പ്രകാശനം ചെയ്തു.
ഡോ. എസ്. സഞ്ജയ് പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി. ശിവൻകുട്ടിയാണ് വിവർത്തകൻ. യു.ബി.കെ. നിലന്പൂർ, കെ. വിഷ്ണുനാരാണൻ, അസീസ് കുറ്റീരി, മാത്യു കാരാംവേലി, കെ.യു. രാധാകൃഷ്ണൻ, കെ.ആർ.സി. നിലന്പൂർ, പോൾ വാലയിൽ, കുരുവിള, സുധീർ ബാബു വെങ്കിട്ട തുടങ്ങിയവർ പ്രസംഗിച്ചു.